പല്ലിനു പല്ല്: അഫ്ഗാനിസ്താനില്‍ നാല് ഐഎസ് ഭീകരരെ കഴുത്തറുത്ത് കൊന്നു

Untitled-1

ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനിലെ നങ്കര്‍ഹര്‍ പ്രവിശ്യയില്‍ നാല് ഐഎസ് ഭീകരരെ പ്രാദേശിക പോരാളികള്‍ കഴുത്തറുത്ത് കൊന്നു. ഇവരുടെ നാലു പ്രവര്‍ത്തകരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് നാല് ഐഎസ് ഭീകരരുടെ കഴുത്തറുത്തത്. വെട്ടിമാറ്റിയ തലകള്‍ പിന്നീട് ഇവര്‍ പാതയോരത്ത് പ്രദര്‍ശനത്തിന് വെക്കുകയും ചെയ്തു. ഐഎസ് വേരുറപ്പിക്കാന്‍ ശ്രമം നടത്തുന്ന അഫ്ഗാനിലെ അഷിന്‍ ജില്ലയിലാണ് സംഭവം.

പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ സാഹിര്‍ ഖാദറിന്റെഅനുയായികളാണ് കൃത്യം നടത്തിയതെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. സാഹീറിന്റെ അനുയായികള്‍ താലിബാനെതിരെയും ഐഎസിനെതിരെയും പോരാടുന്നുണ്ട്. ഐഎസിന്റെ പ്രവൃത്തികള്‍ അപലപനീയമാണെന്നും എന്നാല്‍ കഴുത്തറുത്ത് കൊണ്ടുള്ള പ്രതികാരനടപടി ആശങ്കയുളവാക്കുന്നതാണെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

DONT MISS
Top