സാഫ് കപ്പ് ഫുട്‌ബോള്‍: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

saf-footballതിരുവനന്തപുരം: സാഫ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ കരുത്തരായ നേപ്പാളിനെ തോല്‍പിച്ച് ഇന്ത്യ സെമിയില്‍ കടന്നു. നേപ്പാളിനെ 4-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്പ് മാലി ദ്വീപും അഫ്ഗാനിസ്താനും സെമി ബെര്‍ത്ത് ഉറപ്പിച്ചിരുന്നു.

ബിമല്‍ മഗാറിലൂടെ ആദ്യഗോള്‍ നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ വൈകാതെ തിരിച്ചടിച്ച ഇന്ത്യ നേപ്പാളിന്റെ കയ്യില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു. 26 ആം മിനിട്ടില്‍ റൗളിന്‍ ബോര്‍ജസിലൂടെയാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്. 67 ആം മിനിട്ടില്‍ ഹാലി ചരണ്‍ നര്‍സാരിയിലൂടെ നേടിയ ഗോള്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. 74 ആം മിനിട്ടില്‍ ലാലിയന്‍ സുവാലായാണ് ഗോള്‍ നേട്ടം മൂന്നായി ഉയര്‍ത്തിയത്. മികച്ച ലീഡെത്തിയിട്ടും അടങ്ങാത്ത ഗോള്‍ ആവേശം ലാലിയനിലൂടെ തന്നെ അവസാന മിനിട്ട് ഗോളായി പിറന്നതോടെ ഇന്ത്യ സെമിയിലെത്തി.

DONT MISS
Top