ഏകദിന റാങ്കിംഗില്‍ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാന്‍ ആദ്യ പത്തില്‍

Untitled-1

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തു വിട്ട പുതിയ പട്ടികയില്‍ അഫ്ഗാനിസ്ഥാന്‍ മികച്ച ടീമുകളുടെ ആദ്യ പത്തില്‍ ഇടം പിടിച്ചു. പന്ത്രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അഫ്ഗാനിസ്ഥാന്‍ ശനിയാഴ്ച സിംബാംബ്‌വേയെ തോല്‍പിച്ച് 10-ാം സ്ഥാനത്തേക്ക് കയറി. 21 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും 1005 പോയന്റുകളാണ് അഫ്ഗാന്‍ നേടിയത്. ഇതോടെ സിംബാബ്‌വേ 12ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

51 മല്‍സരങ്ങളിലായി 2275 പോയന്റുകളാണ് സിംബാബ്‌വേയുടെ സമ്പാദ്യം. അഫ്ഗാനും സിംബാബ്‌വേയും തമ്മില്‍ ഇനി 4 ഏകദിന മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ബൗളര്‍മാരായ ആമിര്‍ ഹംസ, മുഹമ്മദ് നബി എന്നിവരും ബാറ്റ്‌സ്മാനായ നൂര്‍ അലി സദ്രാനുമാണ് ആദ്യ ഏകദിനത്തിലെ അഫ്ഗാനിസ്ഥാന്‍ നിരയിലെ മികച്ച കളിക്കാര്‍. മല്‍സരത്തില്‍ ഹംസ നാലു വിക്കറ്റും മുഹമ്മദ് നബി രണ്ട് വിക്കറ്റുകളും നേടി. സദ്രാന്‍ അഫ്ഗാനിസ്ഥാനു വേണ്ടി 63 റണ്‍സ് നേടി.

DONT MISS
Top