കവ്വായി കായലില്‍ എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം കണ്ടെത്തി

kavvayi-kayalകാസര്‍ഗോഡ്: കാസര്‍ഗോഡ് കവ്വായി കായലില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയുയര്‍ത്തുന്നു. ജൈവസമ്പന്നതയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കാസര്‍ഗോഡ് കവ്വായി കായലില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായാണ് പഠന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ്.

കോഴിക്കോട് സിഡബ്ലുആര്‍ഡിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലോക തണ്ണീര്‍ത്തട പദ്ധതിയുടെ ഭാഗമാവുന്ന കവ്വായി കായലിന്റെ സംരക്ഷണത്തിന് മുന്നോടിയായുള്ള പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. കായലിലെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത ജലം, മണ്ണ് എന്നിവയിലാണ് എന്‍ഡോസള്‍ഫാന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയത്. േപ്രദേശത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലേതിന് സമാനമായ ജനിതക വൈകല്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കവ്വായി കായലില്‍ മാരക കീടനാശിനികളുടെയും സാന്ദ്രതയേറിയ ലോഹങ്ങളുടെയും സാന്നിധ്യം ഉള്ളതായി നേരത്തെ പഠനറിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇവിടങ്ങളിലെ മണ്ണില്‍ വിഷലോഹങ്ങളായ കാഡ്മിയം, ലെഡ് എന്നിവയുടെ അംശങ്ങളും വളരെ കൂടുതണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

DONT MISS
Top