അന്തരീക്ഷ മലിനീകരണം തടയാന്‍ കുതിര സവാരി നടത്തി തേജ് പ്രതാപ് യാദവ്- വീഡിയോ കാണാം

Untitled-1

പാറ്റ്‌ന: അന്തരീക്ഷ മലിനീകരണം തടയാന്‍ കുതിര സവാരി ശീലമാക്കാന്‍ ആഹ്വാനം ചെയ്ത് ബീഹാര്‍ ആരോഗ്യമന്ത്രി തേജ് പ്രതാപ് യാദവ്. നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുക മാത്രമല്ല കുതിര സവാരി നടത്തി മാതൃക കാണിക്കാനും തേജ് മറന്നില്ല. പാറ്റ്‌നയിലെ തെരുവുകളിലൂടെയാണ് തേജ് കുതിര സവാരി നടത്തിയത്.

പാറ്റ്‌നയില്‍ 10 സര്‍ക്കുലര്‍ റോഡിലെ വസതിയില്‍ നിന്നാണ് തേജ് പ്രതാപ് കുതിരപ്പുറത്തേറി യാത്ര ചെയ്തത്. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന വാതകങ്ങള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പാറ്റ്‌ന ഹൈക്കോടതിയും ബീഹാര്‍ മുഖ്യമന്ത്രിയും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം.
അന്തരീക്ഷ മലിനീകരണത്തിന് തടയിടുന്നതിനൊപ്പം ട്രാഫിക് കുരുക്കില്‍ കുടുങ്ങാതെ ലക്ഷ്യസ്ഥാനത്ത് എത്താനും കുതിര സവാരി സഹായിക്കുമെന്ന് ലാലുവിന്റെ മൂത്ത പുത്രന്‍ കൂടിയായ തേജ് പറഞ്ഞു.

DONT MISS
Top