സ്റ്റീവ് ഹാര്‍വെയ്ക്കു പിന്നെയും പിഴച്ചു, ക്രിസ്മസിനു പകരം ഈസ്റ്റര്‍ ആശംസകള്‍

harweyവാഷിംഗ്ടണ്‍: മിസ് യൂണിവേഴ്‌സ് വിജയിയെ തെറ്റായി പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ ടെലിവിഷന്‍ താരമായ സ്റ്റീവ് ഹാര്‍വെയ്ക്ക് വീണ്ടും നാവു പിഴച്ചു. ഇത്തവണ പിഴവ് വന്നത് ക്രിസ്മസ് ആശംസകള്‍ അറിയിച്ചതിലായിരുന്നു.ക്രിസ്മസ് ആശംസകള്‍ക്കു പകരം ഹാര്‍വെ ട്വീറ്റ് ചെയ്തത് ഹാപ്പി ഈസ്റ്റര്‍ ടു ആള്‍ എന്നായിരുന്നു. വിക്ടറി അടയാളവുമായി പുകവലിച്ചു ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഹാര്‍വെയുടെ ചിത്രത്തിനൊപ്പമാണ് ക്രിസ്മസിനു പകരം ഈസ്റ്റര്‍ ആശംസിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.

അമേരിക്കന്‍ ഹാസ്യതാരവും ടെലിവിഷന്‍ ഷോ അവതാരകനുമായ ഹാര്‍വെ ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് നടന്ന വിശ്വസുന്ദരി മത്സരത്തില്‍ മിസ് കൊളംബിയയെ വിജയിയായി പ്രഖ്യാപിക്കുകയും പിന്നീട് മിസ് ഫിലിപ്പീന്‍സാണ് വിജയിയെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സ്വയം ഏല്‍ക്കുന്നതായും പറഞ്ഞിരുന്നു. തെറ്റുപറ്റിയ ഹാര്‍വെ വേദിയില്‍ നിന്നും പിന്‍വാങ്ങുന്ന ദൃശ്യങ്ങള്‍ ദിവസങ്ങളോളം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മിസ് യൂണിവേഴ്‌സ് വിജയിയെ പ്രഖ്യാപിച്ചതില്‍ തെറ്റുവരുത്തിയതിന്റെ വാര്‍ത്തകളുടെ ചര്‍ച്ച മാറുന്നതിനു മുന്‍പേയാണ് ഹാര്‍വെയുടെ പുതിയ പിഴവ്.

DONT MISS
Top