സിംബാബ്‌വെയുടെ പ്രധാന കറന്‍സി ഇനി മുതല്‍ ചൈനീസ് യുവാന്‍

yuanഹരാരെ: ഇനി മുതല്‍ സിംബാബ്‌വെയുടെ പ്രധാന കറന്‍സി ചൈനീസ് യുവാന്‍. ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും. ചൈനയ്ക്ക് പുറമെ ആഭ്യന്തരവിപണിയില്‍ യുവാന്‍ പ്രധാനകറന്‍സിയാകുന്ന ആദ്യ രാജ്യമാണ് സിംബാബ്‌വെ.

സിംബാബ്‌വെ നല്‍കാനുള്ള 400 ലക്ഷം ഡോളറിന്റെ ബാധ്യത ചൈന എഴുതിത്തള്ളും. ഈ വര്‍ഷം തിരിച്ചടക്കേണ്ടതാണെങ്കിലും ഇതുവരെ തുക കണ്ടെത്താന്‍ സിംബാബ്‌വെ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

സിംബാബ്‌വെയിന്‍ ഡോളറാണ് നിലവില്‍ സിംബാബ്‌വെയിലെ പ്രധാന കറന്‍സി. അമിതമായ പണപ്പെരുപ്പം മൂലം സിംബാബ്‌വെയിന്‍ ഡോളറിന്റെ മൂല്യം വന്‍ ഇടിവാണ് നേരിടുന്നത്. 2009ല്‍ 100 ട്രില്യണിന്റെ ഡോളര്‍ പുറത്തിറക്കാന്‍ രാജ്യം നിര്‍ബന്ധിതമായിരുന്നു.

അമേരിക്കന്‍ ഡോളറിനെയും ദക്ഷിണാഫ്രിക്കന്‍ റാന്‍ഡിനെയും അപേക്ഷിച്ച് ആഭ്യന്തരവിപണിയെ താങ്ങി നിര്‍ത്താന്‍ സാധിക്കുന്നത് യുവാനാണെന്നാണ് സിംബാബ്‌വെയുടെ കണക്കുകൂട്ടല്‍. കടം എഴുതിത്തള്ളാമെന്ന ചൈനയുടെ വാഗ്ദാനവും പുതിയ തീരുമാനത്തിന് കാരണമായി. കൂടുതല്‍ വായ്പകള്‍ അനുവദിക്കാനും ചൈന തയ്യാറായേക്കുമെന്ന് സൂചനയുണ്ട്.

അടുത്തിടെ അന്താരാഷ്ട്ര നാണ്യനിധി തങ്ങളുടെ കറന്‍സികളുടെ കൂട്ടത്തില്‍ ചൈനീസ് യുവാനെയും ഉള്‍പ്പെടുത്തിയിരുന്നു.

DONT MISS
Top