സ്വര്‍ഗത്തിലെത്താന്‍ ദൈവത്തില്‍ വിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

POPE-FRANCISവത്തിക്കാന്‍: സ്വര്‍ഗത്തില്‍ ദൈവത്തില്‍ വിശ്വസിക്കേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം മനഃസാക്ഷിയെയാണ് പിന്തുടരുന്നതെങ്കില്‍ വിശ്വാസമില്ലാത്തവരോടും ദൈവം ക്ഷമിക്കും. ആത്മാര്‍ത്ഥമായും പശ്ചാത്തപിക്കുന്ന ഹൃദയത്തോടെയാണ് സമീപിക്കുന്നവരോടുള്ള ദൈവത്തിന്റെ കരുണയ്ക്ക് അതിരുകളില്ലെന്നും മാര്‍പാപ്പ പറഞ്ഞു.

ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ സ്വന്തം മനഃസാക്ഷിയോട് നീതി പുലര്‍ത്തണം. വിശ്വാസമില്ലാത്തവര്‍ സ്വന്തം മനഃസാക്ഷിക്ക് വിരുദ്ധമായി പെരുമാറുന്നതാണ് പാപമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ലാ റിപ്പബ്ലിക ദിനപത്രത്തിന്റെ സ്ഥാപകന്‍ യൂജിനോ സ്‌കഫാരിക്ക് അയച്ച തുറന്ന കത്തിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പത്രത്തില്‍ പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്.

DONT MISS
Top