അര്‍ബുദം, എച്ച്‌ഐവി എന്നിവയ്ക്കുളള മരുന്നുകള്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍പെടുത്തി

Untitled-1

ദില്ലി: അര്‍ബുദം, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്കുള്ളതടക്കം 106 മരുന്നുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ അവശ്യമരുന്നുകളുടെ പട്ടികയില്‍പെടുത്തി. പട്ടികയിലുള്‍പ്പെടുന്നതോടെ അര്‍ബുദമരുന്നുകള്‍ക്ക് വില കുറയും.

ഇതോടെ ഈ പട്ടികയിലെ ആകെ മരുന്നുകളുടെ എണ്ണം 376 ആയി. പുറത്തിറക്കിയ പട്ടികയിലുള്ള 70 മരുന്നുകള്‍ ഒഴിവാക്കിയിട്ടുമുണ്ട്. ആരോഗ്യ മന്ത്രാലയം ചുമതലപ്പെടുത്തിയ കമ്മിറ്റിയുടേതാണ് തീരുമാനം. ഓരോ മൂന്നുവര്‍ഷം കൂടുമ്പോള്‍ പട്ടിക പുതുക്കാനും കേന്ദ്രം നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ ജനങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ കണക്കിലെടുത്താണ് ഇവയ്ക്കുള്ള മരുന്നുകള്‍ അവശ്യമരുന്ന് പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്

DONT MISS
Top