റെയില്‍വേ തത്കാല്‍ നിരക്ക് കൂട്ടി: പുതുക്കിയ നിരക്ക് ഡിസംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും

railwayദില്ലി: റെയില്‍വേ തത്കാല്‍ നിരക്ക് കുത്തനെ കൂട്ടി. 10 രൂപ മുതല്‍ 100 രൂപ വരെയാണ് നിരക്ക് കൂട്ടിയത്.യാത്രക്കാരില്‍ നിന്നുള്ള വരുമാനവര്‍ധന ലക്ഷ്യമിട്ടാണ് റെയില്‍വേയുടെ ഭാഗത്തു നിന്നും ഇത്തരമൊരു നീക്കം. തത്ക്കാല്‍ ടിക്കറ്റുകളില്‍ 33ശതമാനം വര്‍ധനയാണ് റെയില്‍വേ ഡിസംബര്‍ 25 മുതല്‍ നിലവില്‍ വരുത്തുന്നത്.

സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കുറഞ്ഞത് 100 രൂപയും എ.സി ചെയര്‍കാറിന് 125 രൂപയുമാക്കും. സെക്കന്‍ഡ് ക്ലാസില്‍ നേരത്തെ 90 രൂപയായിരുന്നു കുറഞ്ഞ തത്ക്കാല്‍ നിരക്ക്. എ.സി ത്രീ ടയറിന് 250 രൂപ മിനിമത്തില്‍ നിന്ന് 350 രൂപയാക്കിയാണ് കൂട്ടുന്നത്. എസി ടു ടയറില്‍ 100 രൂപയാണ്
വര്‍ധന. 300 രൂപ കുറഞ്ഞ നിരക്ക് 400 രൂപയായാണ് വര്‍ധിക്കുന്നത്. 400 രൂപ ആയിരുന്നത് 500 ആക്കി കൂട്ടാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സെക്കന്‍ഡ് സിറ്റിംഗ് നിരക്കില്‍ വ്യത്യാസമുണ്ടാകില്ല. 10 മുതല്‍ 15 രൂപ വരെയാണ് ദൂരത്തിനനുസരിച്ചുള്ള കുറഞ്ഞ നിരക്ക്. പുതിയ നിരക്കുകള്‍ക്കനുസരിച്ച് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തുമെന്നും റെയില്‍വേ അറിയിച്ചു.

DONT MISS
Top