റിപ്പോര്‍ട്ടര്‍ ബിസിനസ്സ്‌ റിലയബിലിറ്റി പുരസ്‌കാരം:ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വ്യവസായി രവി പിള്ളക്ക്

reporter-awardകൊച്ചി: റിപ്പോര്‍ട്ടര്‍ ബിസിനസ്സ്‌ റിലയബിലിറ്റി പുരസ്‌കാരം പ്രഖ്യാപിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം പ്രമുഖ വ്യവസായി രവി പിള്ളക്കും വനിതാ വ്യവസായ സംരംഭകക്കുള്ള പുരസ്‌കാരം ഷീല കൊച്ചൗസേപ്പിനും ലഭിച്ചു. എക്‌സൈസ് തുറമുഖ വകുപ്പ് മന്ത്രി കെ ബാബു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

റിട്ടെയില്‍ ജ്വല്ലറി രംഗത്തെ പുരസ്‌കാരം ബോബി ചെമ്മണ്ണൂരും ഭവനിര്‍മ്മാണ മേഖലയ്ക്കുള്ള ആദരം നാഷണല്‍ ബില്‍ഡേഴ്‌സിനും ലഭിച്ചു. ആയുര്‍വേദ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനു ധാത്രിയും ഭക്ഷ്യസംസ്‌കരണ മേഖലയില്‍ നിന്നു ഡബിള്‍ ഹോഴ്‌സും പാദരക്ഷാ നിര്‍മ്മാണ രംഗത്ത് നിന്നും ഒഡീസയും ആദരിക്കപ്പെട്ടു.

വിവിധ മേഖലകളിലെ മികച്ച പ്രവത്തനത്തിന്റെ പേരില്‍ ടിഎംടി , പിട്ടാപ്പള്ളില്‍ ഏജന്‍സീസ്, വെല്‍വെര്‍ത്ത് ഗ്രൂപ്പ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി പ്രമുഖ പരസ്യ നിര്‍മ്മാതാവ് ശ്രീകുമാര്‍ മോനാനാണ് റിപ്പോര്‍ട്ടര്‍ ക്രിയേറ്റീവ് എക്‌സലന്‍സ് അവാര്‍ഡ്.

ഹൈബി ഈഡന്‍ എംഎല്‍എ, നടി ഷീല, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുസ്ഥിര നഗര വികസനം സംബന്ധിച്ച സെമിനാര്‍ ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഈ വിഷയത്തില്‍ സംവാദവും നടന്നു.

DONT MISS
Top