ഏത് ലാപ് ടോപ്പ് സ്ക്രീനും ഇനി ടച്ച് സ്ക്രീനാക്കാം

airbar-590x330

നിങ്ങളുടെ ലാപ്‌ടോപ്പ് സ്ക്രീന്‍ ടച്ച് സ്‌ക്രീന്‍ അല്ലാത്തതില്‍ ഇനി വിഷമിക്കേണ്ട. ലാപ് ടോപ്പിന്റെ  ഒരു ഉപകരണം പോലും അഴിച്ചു മാറ്റാതെ തന്നെ ടച്ചാക്കി മാറ്റാനുള്ള ഡിവൈസ് കണ്ടുപിടിച്ചു കഴിഞ്ഞു. എയര്‍ബാര്‍ എന്ന യു എസ് ബി ഡിവൈസാണ് സാങ്കേതിക രംഗത്ത് പുതിയ ചലനം സൃഷ്ടിക്കാനെത്തുന്നത്.  നിയോനോഡെ കമ്പനിയാണ് എയര്‍ബാര്‍ ഡിവൈസിന്റെ ഉപഞ്ജാതാക്കള്‍.  അടുത്ത മാസം നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രദര്‍ശന പരിപാടിയില്‍ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തും.

സ്‌കെയില്‍ ആകൃതിയിലുള്ള എയര്‍ബാര്‍ ലാപ്പ് സ്‌ക്രീനിന്റെ തഴെ ഭാഗത്താണ് ഘടിപ്പിക്കുന്നത്. ഒരിക്കല്‍ ഈ ഡിവൈസ് ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ അദൃശ്യമായ പ്രകാശത്തിന്റെ സഹായത്താല്‍ ലാപ് ടോപ്പിന്റെ സ്ക്രീനില്‍ സ്പര്‍ശിച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. എയര്‍ബാര്‍ പ്രയോഗ ക്ഷമമാക്കാന്‍ പ്രത്യേക സോഫ്റ്റ് വെയറുകളുടെ സഹായമൊന്നും ആവശ്യമില്ല. വിന്‍ഡോസ് 7, 8, 10 തുടങ്ങിയവയുള്ള ഏതു സിസ്റ്റവുമായും ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ എയര്‍ബാര്‍ പ്രവര്‍ത്തിക്കും.

50 ഡോളറാണ് ഇതിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 49 ഡോളറിന് ഈ ഉപകരണം സ്വന്തമാക്കാം. എല്ലാതരം ഡിസ്‌പ്ലെയിലും എയര്‍ബാര്‍ ബന്ധിപ്പിക്കാന്‍ തത്ക്കാലം സാധ്യമല്ല. നിലവില്‍ 15.6 ഇഞ്ച് ലാപ്പ് ടോപ്പുകളില്‍ മാത്രമെ എയര്‍ബാര്‍ ഘടിപ്പിക്കാന്‍ സാധിക്കു.

DONT MISS