ഭഗവാനും ഭക്തനും ഒന്നാകുന്നിടം – വീഡിയോ

sabarimala
ജാതിമത ചിന്തകള്‍ക്ക് അതീതമായി ഭഗവാനും ഭക്തനും ഒന്നാകുന്നുവെന്നതാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രത്യേകത. ഭക്തനും ദേവനും തമ്മിലുള്ള ഭേദഭാവങ്ങളെ ഇല്ലായ്മ ചെയ്യുന്ന
തരത്തിലാണ് ഇവിടുത്തെ ഓരോ ചടങ്ങുകളും.

കഠിന വ്രതമെടുത്ത് പതിനെട്ടാം പടി കയറിയെത്തുന്ന ഓരോ ഭക്തനും തിരിച്ചറിയുന്നത് താന്‍ തേടി വന്ന ദൈവിക ഭാവം താന്‍ തന്നെയാണെന്ന തത്വമാണ്. നീ തേടി വന്നതെന്തോ
അത് നീ തന്നെയാണെന്ന അര്‍ത്ഥം വരുന്ന തത്ത്വമസിയെന്ന വാക്യം ശ്രീകോവിലിനു മുമ്പില്‍ കാണുമ്പോള്‍ ഓരോ ഭക്തനും തിരിച്ചറിയേണ്ടതും അതു തന്നെ. ശബരിമലയിലെ ആചാരങ്ങള്‍
പൂര്‍ണമായും മനസിലാക്കി അനുഷ്ഠിക്കുമ്പോഴാണ് ഇതു സാധ്യമാകുന്നത്.

DONT MISS