ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാകാന്‍ യന്തിരന്‍ 2, ബജറ്റ് 350 കോടി

enthiran-2

ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാകാനൊരുങ്ങുകയാണ് യന്തിരന്‍ 2. സുഭാസ്കരന്‍ അല്ലിരാജ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റും റിലീസിംഗ് തീയതിയും കഴിഞ്ഞ ദിവസമാണ് ലൈക്ക പ്രൊഡക്ഷന്‍സ് വെളിപ്പെടുത്തിയത്. 350 കോടി രൂപയാണ് ചിത്രീകരണം പൂര്‍ത്തിയാക്കാനായി ബജറ്റ് നിശ്ചയിച്ചിട്ടുള്ളത്.

ബാഹുബലിയും യന്തിരനും തമ്മില്‍ മുതല്‍മുടക്കിന്റെ കാര്യത്തില്‍ മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് വെളിപ്പെടുത്തി ചിത്രത്തിന്റെ നിര്‍മ്മാതാവ് രംഗത്തെത്തിയത്. ബാഹുബലിയുടെ രണ്ടു ഭാഗം നിര്‍മ്മിക്കുന്നതിനുള്ള ബജറ്റ് 250 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് യന്തിരന്‍ 2ന്റെ ബജറ്റ് വെളിപ്പെടുത്താന്‍ നിര്‍മ്മാതാവ് തയ്യാറായത്. നിലവില്‍ 350 കോടിയാണ് നിശ്ചയിച്ച ബജറ്റെങ്കിലും ചിത്രീകരണം പുരോഗമിക്കവെ ഇതില്‍ കൂടുതല്‍ ആവശ്യമായി വന്നാല്‍ അതിനും തയ്യാറാണെന്ന് ലൈക്ക പ്രൊഡക്ഷന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

വിജയ് ചിത്രം കത്തിയിലൂടെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് സിനിമ നിര്‍മ്മാണ രംഗത്തെത്തിയത്. കത്തിയുടെ തെലുങ്ക് പതിപ്പിന്റെ സഹനിര്‍മ്മാണവും ലൈക്കയാണ്. രജനികാന്തിന്റേയും അക്ഷയ് കുമാറിന്റേയും ത്രില്ലടിപ്പിക്കു്ന്ന അഭിനയ മൂഹൂര്‍ത്തങ്ങള്‍ യന്തിരന്‍ രണ്ടാം ഭാഗത്തില്‍ ഉണ്ടെന്ന് വാര്‍ത്തകള്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്കു നല്‍കുന്നത്.

DONT MISS
Top