സംസ്ഥാനത്തെ ആദ്യ രാജ്യാന്തര ബീച്ച് വോളി ടൂര്‍ണമെന്റിന് തുടക്കമായി

beach-volleyകോഴിക്കോട്: കേരളത്തിലെ ആദ്യ രാജ്യാന്തര ബീച്ച് വോളി ടൂര്‍ണമെന്റിന് കോഴിക്കോട് തുടക്കമായി. ഏഷ്യന്‍ വോളിബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കോണ്ടിനെന്റല്‍ കപ്പ് ബീച്ച് വോളിയില്‍ ഇന്ത്യയടക്കം ആറു രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. രാജ്യങ്ങള്‍ക്ക് ഒളിമ്പിക് യോഗ്യത നേടാനുള്ള സോണല്‍ ചാമ്പ്യന്‍ഷിപ്പാണിത്.

ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്റെ സഹകരണത്തോടെ കേരള വോളിബോള്‍ അസോസിയേഷനും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയെ കൂടാതെ ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ്, ഇറാന്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ മാലിദ്വീപിനെ ശ്രീലങ്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.

പുരുഷ വനിതാ വിഭാഗങ്ങളിലായി ഓരോ രാജ്യത്തെയും രണ്ട് ടീമുകള്‍ വീതമാണ് മത്സരിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ കോര്‍ട്ടില്‍ വൈകുന്നേരമാണ് മത്സരങ്ങള്‍ നടക്കുന്നത്.

ആതിഥേയരായ ഇന്ത്യയുടെ മത്സരങ്ങള്‍ ഇന്ന് തുടങ്ങും. സരങ്ങള് ഇന്നാണ് തുടങ്ങുന്നത്. ടൂര്‍ണമെന്റ് നാളെ സമാപിക്കും.

DONT MISS
Top