വിധവയായതിനാല്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കുന്നതില്‍ നിന്നും വിലക്കി; യുവതിക്ക് കളക്ടറുടെ പിന്തുണ

gopalganj-widow_650x400_51450465805
പറ്റ്‌ന: ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കുന്നതില്‍ വിധവയായ യുവതിയെ വിലക്കി. വിധവയായതിനാല്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കരുതെന്നാവശ്യപ്പെട്ട് ഗ്രാമീണരും കുട്ടികളുടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് സ്‌കൂള്‍ പൂട്ടുകയും ചെയ്തു.

വിധവയായ യുവതിയും മറ്റ് അഞ്ച് പേരുമാണ് സ്‌കൂളില്‍ ഉച്ചക്കഞ്ഞി തയ്യാറാക്കുന്നത്. എന്നാല്‍ വിധവയാണ് എന്ന കാരണത്താല്‍ യുവതിയെ ഇതില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രാമീണര്‍ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ യുവതി കളക്ടര്‍ രാഹുല്‍ കുമാറിനെ പരാതി അറിയിച്ചു. തുടര്‍ന്ന് കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.

സ്‌കൂളിലെത്തിയ കളക്ടര്‍ ഗ്രാമീണരുമായി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചു. യുവതി പാകം ചെയ്ത ഭക്ഷണം നാട്ടുകാരുടെ മുമ്പില്‍ വെച്ച് കഴിക്കുകയും ചെയ്തതിനു ശേഷമാണ് കളക്ടര്‍  മടങ്ങിയത്. കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ഗ്രാമീണര്‍ പ്രതിഷേധം അവസാനിപ്പിച്ചു. യുവതിയെ സ്‌കൂള്‍ അധികൃതര്‍ തിരിച്ചെടുക്കുകയും ചെയ്തു.

DONT MISS
Top