പ്രേമത്തിലെ ഗാനങ്ങള്‍ 2015 ലെ ഹിറ്റ്; ആപ്പിള്‍ മ്യൂസികിന്റെ അംഗീകാരം

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായ പ്രേമത്തിലെ ഗാനങ്ങള്‍ 2015 ലെ മികച്ച ഗാനങ്ങളായി ആപ്പിള്‍ മ്യൂസിക് തെരഞ്ഞെടുത്തു. വിവിധ സംഗീത വിഭാഗങ്ങളിലെ നിരവധി ഗാനങ്ങള്‍ കേട്ടതിനു ശേഷമാണ് പ്രേമം ഈ വര്‍ഷത്തെ മികച്ച ഗാനമായി തെരഞ്ഞെടുത്തത്. മ്യൂസിക് 24 7 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്.

അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും ചിത്രസംയോജനവും നിര്‍വഹിച്ച ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ‘പ്രേമം’. അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ചിത്രത്തില്‍ നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ശബരീഷ് വര്‍മ്മ, വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, സൗബിന്‍ സാഹിര്‍, ദീപക് നാഥന്‍ തുടങ്ങിയവര്‍ സഹകഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു. ആനന്ദ് .സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.

Malayalam BestOf2015-Winner-EN-783

ശബരീഷ് വര്‍മ്മ, പ്രദീപ് പാലാര്‍ എന്നിവരെഴുതിയ ചിത്രത്തിലെ ഒമ്പത് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് മുരുകേശനാണ്. വിനീത് ശ്രീനിവാസന്‍, വിജയ് യേശുദാസ്, ശബരീഷ് വര്‍മ്മ, രാജേഷ് മുരുകേശന്‍, മുരളി ഗോപി, അനിരുദ്ധ് രവിചന്ദര്‍, ഹരിചരന്‍, രഞ്ജിത് ഗോവിന്ദ്, അലാപ് രാജു തുടങ്ങിയവര്‍ ആലപിച്ച ഗാനങ്ങള്‍ റിലീസിന് മുമ്പു തന്നെ തരംഗമായി കഴിഞ്ഞിരുന്നു. കൂടാതെ വിജയ് യേശുദാസ് ആലപിച്ച ‘മലരേ’ എന്ന ഗാനം വൈറല്‍ ആവുകയും ചെയ്തു.

‘പ്രേമം’ ഗാനങ്ങള്‍ Apple Music ല്‍ നിന്ന് കേള്‍ക്കുവാന്‍ : https://itunes.apple.com/in/album/premam-original-motion-picture/id1066772333

DONT MISS
Top