പാരിസ് ഉച്ചകോടിയുടെ വിജയം: മോദിക്ക് നന്ദി പറഞ്ഞ് ഒബാമ

paris

വാഷിംഗ്ടണ്‍: പാരിസ് ഉച്ചകോടിയില്‍ നടന്ന ചരിത്ര വിജയത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ പാരിസ് ഉച്ചകോടിയില്‍ ഇന്ത്യ നിര്‍ണായ പങ്ക് വഹിച്ചെന്ന് ഒബാമ പറഞ്ഞു. ഒപ്പം മോദിയുടെ നേതൃത്വസ്ഥാനത്തിനും ഒബാമ നന്ദി അറിയിച്ചു. ഫോണില്‍ വിളിച്ചായിരുന്നു മോദിയെ ഒബാമ നന്ദി അറിയിച്ചത്.

ആഗോള താപനം 2 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കാനുള്ള 195 രാജ്യങ്ങളുടെ തീരുമാനത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് ഒബാമ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിച്ചത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

DONT MISS
Top