ട്രംപിന്റേത് വെറുപ്പും വിദ്വേഷവും കലര്‍ന്ന പ്രസ്താവന; വിമര്‍ശനവുമായി മലാല

malala

മുസ്‌ലീം വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഡൊണാള്‍ഡ് ട്രംപിന് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്‌യുടെ വിമര്‍ശനം. വെറുപ്പും വിദ്വേഷവും കലര്‍ന്നതാണ് ട്രംപിന്റെ പ്രസ്താവനയെന്ന് മലാല പറഞ്ഞു. മുസ്‌ലീങ്ങള്‍ക്കെതിരായ പരാമര്‍ശം ദോഷകരമായി ഭവിക്കുമെന്ന് മലാല മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാനിലെ പെഷവാറിലെ സൈനിക സ്‌കൂളിന് നേരെ താലിബാന്‍ നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മലാല.

തീവ്രവാദം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ മുസ്‌ലീങ്ങളെ ഒന്നടങ്കം കുറ്റപ്പെടുത്തുന്നത് ഗുണം ചെയ്യില്ല. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും ബര്‍മിങ്ഹാമില്‍ നടന്ന ചടങ്ങില്‍ മലാല ആവശ്യപ്പെട്ടു.

trump

മുസ്ലീംങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കുന്നത് പൂര്‍ണമായും തടയണമെന്നായിരുന്നു റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്താവന. കാലിഫോര്‍ണിയയിലെ സാമൂഹ്യസേവന കേന്ദ്രത്തിലുണ്ടായ ആക്രമണത്തിന്റെ യഥാര്‍ത്ഥ വസ്തുത സംബന്ധിച്ച് അധികാരികള്‍ വ്യക്തമാക്കുന്നത് വരെ മുസ്ലീംങ്ങളുടെ പ്രവേശനം താല്‍ക്കാലികമായി തടയണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.

DONT MISS
Top