ഐഎസ് തീവ്രവാദികളുടെ കുടുംബാംഗങ്ങളെയും കൂട്ടക്കൊല ചെയ്യണമെന്ന് ഡൊണാള്‍ഡ് ട്രംപ്

donald-trump

വാഷിംഗ്ടണ്‍: ഐഎസ് തീവ്രവാദികളുടെ കുടുംബാംഗങ്ങളെയും കൂട്ടക്കൊല ചെയ്യണമെന്ന വിവാദ പ്രസ്താവനയുമായി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. അവര്‍ക്ക് നമ്മെ കൊല്ലാമെങ്കില്‍ പകരം അവരെ നമുക്ക് കൊന്നു കൂടെയെന്നും ട്രംപ് ചോദിച്ചു. സാമൂഹിക മാധ്യമങ്ങളുപയോഗിച്ച് ഐഎസ് സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നത് തടയാന്‍ അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ് നിരോധിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

എന്നാല്‍ ഒഹായോ ഗവര്‍ണറായ ജോണ്‍ കാസിച്ച് ട്രംപിന്റെ അഭിപ്രായത്തോട് വിയോജിച്ചു. ഏതെങ്കിലും ഭാഗത്ത് ഇന്റര്‍നെറ്റ് നിരോധിക്കുന്നത് ഒരു നല്ല ആശയമാണെന്ന് തോന്നുന്നുണ്ടോ എന്നാണ് കാസിച്ച് പ്രതികരിച്ചത്. ട്രംപിന്റെ ഈ പരാമര്‍ശം അദ്ദേഹം ഒരു പ്രാധാന്യമില്ലാത്ത സ്ഥാനാര്‍ത്ഥിയാണെന്നാണ് തെളിയിക്കുന്നതെന്ന് സെനറ്റര്‍ റാണ്ട് പോള്‍ പറഞ്ഞു. ഇന്റര്‍നെറ്റ് നിരോധിക്കാന്‍ പറഞ്ഞ ട്രംപ് ഒന്നാം ഭേദഗതി ഒഴിവാക്കാനാണ് ആവശ്യപ്പെടുന്നതെന്നും റാണ്ട്‌പോള്‍ പറഞ്ഞു. എന്നാല്‍ ഐഎസ് നിയന്ത്രിക്കുന്ന സിറിയയിലെയും ഇറാഖിലെയും പ്രദേശങ്ങളെ കുറിച്ചാണ് പറഞ്ഞതെന്ന് ട്രംപ് പറഞ്ഞു.

DONT MISS
Top