മെയ്ക്ക് ഇന്‍ ഇന്ത്യ: മൈക്രോമാക്‌സ് പുതിയ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങുന്നു

micromax

ദില്ലി: ഇന്ത്യയില്‍ പുതിയ ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ട് മൊബൈല്‍ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് രംഗത്ത്. ഇതിനായി 300 കോടി രൂപ കമ്പനി നിക്ഷേപിച്ചുകഴിഞ്ഞു. മൊബൈല്‍ നിര്‍മാണം ഇന്ത്യയില്‍ തന്നെ നടത്താനും ചൈനയില്‍ നിന്നുള്ള ഇറക്കുമതി പരമാവധി കുറയ്ക്കാനും വേണ്ടിയിട്ടാണ് ഇന്ത്യയില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്.

രാജസ്ഥാന്‍, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായിരിക്കും അടുത്ത വര്‍ഷത്തോടെ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുക. തെലങ്കാനയില്‍ 20 ഏക്കര്‍ ഭൂമി ലഭ്യമായിട്ടുണ്ടെന്നും രാജസ്ഥാനില്‍ 25 ഏക്കര്‍ ഭൂമി അനുവദിച്ചുകിട്ടിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യൂണിറ്റുകളുടെ ജോലി ആരംഭിക്കും. തിരുപ്പതിയിലും അധികം വൈകാതെ തന്നെ നിര്‍മാണ ജോലികള്‍ ആരംഭിക്കും.

എല്ലാ യൂണിറ്റുകളും പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഏതാണ്ട് നാല് മില്യണ്‍ യൂണിറ്റ് കപ്പാസിറ്റി സാധ്യമാകുമെന്നും മൈക്രോമാക്‌സ് കോ ഫൗണ്ടര്‍ രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ഇതുപ്രകാരം ഓരോ ഫാക്ടറിയിലും 3000 മുത 3500വരെയുള്ള ആളുകള്‍ക്ക് ജോലി ലഭിക്കും. ഓരോ പുതിയ പ്രൊജക്ടിലും 100 കോടി വീതം നിക്ഷേപിക്കുമെന്നും രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

DONT MISS
Top