”എയര്‍ലിഫ്റ്റ് കാണൂ, ഇന്ത്യക്കാരനായതില്‍ അഭിമാനിക്കൂ” : അക്ഷയ് കുമാര്‍

aksayമുംബൈ: പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ ചിത്രം എയര്‍ലിഫ്റ്റ് എല്ലാ ഇന്ത്യകാകരും കണ്ടിരിക്കണമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. സിനിമ കണ്ടിറങ്ങുന്നവര്‍ ഇന്ത്യക്കാരനായതില്‍ അഭിമാനം കൊള്ളുമെന്നും അക്ഷയ് പറയുന്നു.

1990 ല്‍ ഉണ്ടായ കുവൈത്ത്-ഇറാഖ് യുദ്ധ കാലത്ത് ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള മടക്കമാണ് ചിത്രത്തിന്റെ പ്രമേയം. കുവൈത്തിലെ യുദ്ധം ഇന്ത്യക്കാരിലുണ്ടാക്കിയ അനുഭവങ്ങളാണ് ചിത്രം പ്രേക്ഷകരോട് പറയുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടന്നത്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഈ കുടിയൊഴിപ്പിക്കല്‍ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തണമെന്നാണം് അക്ഷയ്കുമാറിന്റെ അഭിപ്രായം. ചരിത്രത്തിലെ മറക്കാനാകാത്ത സംഭവം സിനിമയാകുന്നതുകൊണ്ടാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്‍എംഐഎംഎസ് കോളേജില്‍ നടക്കുന്ന വായു ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അക്ഷയ്.

lena

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് ആള്‍ക്കാരെ രക്ഷപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്ന രഞ്ജിത് കട്യാല്‍ എന്ന നായകനായാണ് അക്ഷയ് ചിത്രത്തിലെത്തുന്നത്. നിമൃത് കൌര്‍ ആണ് നായിക. രാജകൃഷ്ണ മോനോനാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളി നടി ലെനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. യുദ്ധക്കെടുതിയില്‍ അകപ്പെട്ട നഴ്‌സായാണ് ലെന എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു.

DONT MISS
Top