ഫെയ്‌സ്ബുക്ക് 2015 ഇയര്‍ റിവ്യു വീഡിയോയില്‍ നരേന്ദ്ര മോദിയും ബാഹുബലിയും

facebook year review

കാലിഫോര്‍ണിയ: 2015 വര്‍ഷത്തെ കൗതുകകരവും പ്രധാനപ്പെട്ടതും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഇയര്‍ റിവ്യു വീഡിയോ ഫെയ്‌സ്ബുക്ക് പുറത്തു വിട്ടു. ഫെയ്‌സ്ബുക്കിന്റെ 2015 ഓര്‍മ്മകളില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയും ഇടം പിടിച്ചു.

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്, പാരിസിലെ ഭീകരാക്രമണം, സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം, നേപ്പാളിലുണ്ടായ ഭൂകമ്പം, ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി, ചാര്‍ളി ഹെബ്ദോയ്ക്കു നേരെയുണ്ടായ ആക്രമണം, ഐസിസിനെതിരെ നടന്ന പോരാട്ടങ്ങളും ആഹ്വാനങ്ങളും, ബാള്‍ട്ടിമോര്‍ പ്രതിഷേധം, ചാള്‍സ്ടണ്‍ വെടിവെയ്പ്പും തുടര്‍ന്നുണ്ടായ സംവാദങ്ങള്‍ എന്നിങ്ങനെ പത്തു വിഷയങ്ങളാണ് ഈ വര്‍ഷം ഫെയ്‌സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍.

2015 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 1 വരെ ഫെയ്‌സ്ബുക്കില്‍ ആള്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെയ്‌സ്ബുക്ക് ഇയര്‍ റിവ്യൂ പുറത്തുവിട്ടത്. ആവര്‍ത്തിച്ച ചര്‍ച്ച ചെയ്ത് വിഷയങ്ങളുടെ ലിസ്റ്റിലാണ് നരേന്ദ്ര മോദിയും തെലുങ്ക് ചിത്രം ബാഹുബലിയം ഇടം പിടിച്ചിട്ടുണ്ട്. അതിനുപുറമേ സ്വന്തമായി ക്ലോക്കുണ്ടാക്കിയ അഹമ്മദ് നാസയും ബഹിരാകാശ ഗവേഷണവും ഫെയ്‌സ്ബുക്കിന്‌റെ ഓര്‍മ്മയുടെ ഭാഗമായിട്ടുണ്ട്. ലെറ്റ്‌സ് സ്റ്റാന്റ് ടുഗെതര്‍ ഇന്‍ 2016 എന്ന സന്ദേശത്തോടെ പ്രസിദ്ധീകരിച്ച വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ സജീവമായി ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് ഓര്‍മ്മകള്‍ എന്ന ലേബലില്‍ രണ്ടു വീഡിയോകളാണ് പ്രചരിക്കുന്നത്.

DONT MISS