തൃശൂരില്‍ കെട്ടിടനിര്‍മ്മാണത്തിന്റെ പേരില്‍ വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു

thrissurതൃശൂര്‍: തൃശൂര്‍ നഗരത്തില്‍ കെട്ടിട നിര്‍മ്മാണത്തിന്റെ പേരില്‍ വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ പറവട്ടാനിയിലാണ് നിയമങ്ങള്‍ ലംഘിച്ച് നിലം നികത്തിയെടുക്കുന്നത്. എട്ട് ഏക്കര്‍ തണ്ണീര്‍ത്തടം നികത്താനാണ് സ്വകാര്യവ്യക്തിയുടെ നീക്കം.

തൃശൂര്‍ നഗരത്തിന് ദാഹജലം നല്‍കുന്നതില് നിര്‍ണ്ണായക പങ്കു വഹിക്കുന്ന തണ്ണീര്‍ത്തടങ്ങളിലൊന്നാണ് പറവട്ടാനിയിലെ പാടശേഖരം. ഇവിടെയാണ് സ്വകാര്യവ്യക്തി നിലം നികത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോര്‍പ്പറേഷന്‍ മുന്‍ ഭരണസമിതിയുടെയും ഏതാനും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണ് നിലം നികത്തെലെന്നാണ് ആരോപണം. നാട്ടുകാരെ സ്വാധീനിക്കാന്‍ സ്വകാര്യവ്യക്തി പണം ഒഴുക്കുന്നതായും ആക്ഷേപമുണ്ട്

ജില്ലാ കളക്ടര്‍ക്കും, കോര്‍പ്പറേഷന്‍ സെക്രട്ടറിക്കുമുള്‍പ്പെടെ പരാതി നല്കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. നാട്ടുകാര്‍ കഴിഞ്ഞദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പിന്തുണയോടെ സമരമാരംഭിക്കാനും നിയമനടപടികളുമായി മുന്നോട്ടുപോകാനുമാണ് പ്രദേശവാസികളുടെ തീരുമാനം

DONT MISS
Top