ഫോബ്സ് ഇന്ത്യയുടെ 100 സെലിബ്രിറ്റി ലിസ്റ്റില്‍ ഷാരൂഖ് ഖാന്‍ ഒന്നാമത്

Sharukh
മുംബൈ: ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച 100 ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ കിംഗ് ഖാന്‍  ഒന്നം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരം എന്ന നിലയ്ക്കാണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയത്. സല്‍മാന്‍ ഖാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഫോബ്സ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഇടം നേടിയ താരങ്ങളിലെ ഏറ്റവും കൂടിയ വരുമാനമാണ് ഷാരൂഖ് ഖാന്റേത്. 100 താരങ്ങളുടേയും കൂടി ആകെ വരുമാനം 2819 കോടി രൂപയാണ്.

257.5 കോടി രൂപയുടെ വരുമാനമാണ് ഷാരൂഖ് ഖാനുള്ളത്. 2014 ലെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഷാരൂഖ്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്ന അമിതാഭ് ബച്ചന്‍ ഇത്തവണ മൂന്നാം സ്ഥാനത്തായി. മഹേന്ദ്ര സിംഗ് ധോനി, ആമീര്‍ഖാന്‍, അക്ഷയ് കുമാര്‍, വിരാട് കോഹ്‌ലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദീപിക പദുക്കോണ്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് ആദ്യ പത്തിലെത്തിയ മറ്റു താരങ്ങള്‍. ഇതില്‍ ധോനി മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ സ്ഥാനം നിലനിര്‍ത്തിയ താരം.

DONT MISS
Top