ദില്ലിയില്‍ ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിക്കും

delhi-pollutionദില്ലി: ദില്ലിയിലെ വര്‍ധിച്ചു വരുന്ന അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനായി ഡീസല്‍ കാറുകള്‍ നിരോധിക്കുന്ന കാര്യം സുപ്രീം കോടതി പരിഗണിക്കും. ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിക്കണോ അല്ലെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയോ എന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് ഈ മാസം 15ന് തീര്‍പ്പ് കല്‍പ്പിക്കും.

ദില്ലിയില്‍ ട്രക്കുകള്‍ക്ക് സമ്പൂര്‍ണനിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ബെഞ്ചിന്റെ നിലപാട്.

മലിനീകരണത്തിന്റെ രൂക്ഷത കുറയ്ക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. സമീപഭാവിയില്‍ തന്നെ ദില്ലി ലോകത്തില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമാകുമെന്നത് ഗൗരവത്തോടെ കാണണമെന്നും കോടതി പറഞ്ഞു.

DONT MISS
Top