അമേരിക്കയില്‍ സിഖ് ഗുരുദ്വാര തകര്‍ത്തു

gurudwara

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍ സിഖുകാരുടെ ആരാധനാലയമായ ഗുരുദ്വാര തകര്‍ത്തു. ഗുരുദ്വാരയുടെ ചുമരുകളില്‍ ഐസിസിന് എതിരായിട്ടുള്ള വാചകങ്ങളും പ്രത്യക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഗുരുദ്വാര തകര്‍ക്കപ്പെട്ടത്. ആഴ്ചയില്‍ എണ്ണൂറോളം സിക്കുകാര്‍ ആരാധനയ്‌ക്കെത്തുന്ന ഗുരുദ്വാരയാണ് തകര്‍ക്കപ്പെട്ടത്.

ഗുരുദ്വാര തകര്‍ത്തത് കാലിഫോര്‍ണിയയില്‍ നടന്ന ആക്രമണങ്ങളുടെ പ്രത്യാഘാതമാണെന്നും, തങ്ങളുടെ സമുദായത്തിലുള്ളവരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ബ്യൂണ പാര്‍ക്കിലെ സിഖ് ഗുരുദ്വാര പ്രസിഡന്റ് ഇന്ദര്‍ജോത്ത് സിംഗ് പറഞ്ഞു. ഈ സംഭവത്തോടുകൂടി സിഖ് സമൂഹം മുഴുവന്‍ ആശങ്കയിലാണ്. സിഖ് വംശജര്‍ ഒത്തുചേരുന്നിടത്തെല്ലാം പൊലീസുമായും അധികൃതരുമായും ബന്ധപ്പെട്ടിരിക്കണമെന്ന് സിഖ് മത വിദ്യാഭ്യാസ കൗണ്‍സില്‍ നേതാവ് രാജ്വന്ദ് സിംഗ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് ന്യൂനപക്ഷമായ തങ്ങള്‍ക്കെതിരെയും  അക്രമങ്ങളുണ്ടാകാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top