ബീജിംഗിലെ അന്തരീക്ഷമലിനീകരണത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍

ബീജിംഗ്: ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ അന്തരീക്ഷമലിനീകരണം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മലിനീകരണവുമായി ബന്ധപ്പെട്ട് ഇന്നലെ ആദ്യത്തെ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മലിനീകരണത്തിന്റെ തോത് സൂചിപ്പിക്കുന്ന ഏറ്റവും കടുത്ത മുന്നറിയിപ്പാണ് റെഡ് അലര്‍ട്ട്.

അതിനിടയില്‍ ബീജിംഗിലെ അന്തരീക്ഷമലിനീകരണത്തിന്റെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നു. മലിനീകരണം മൂലം അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞ് നിറഞ്ഞ ദിവസങ്ങളിലും തെളിഞ്ഞ ദിവസങ്ങളിലും ഒരേ സ്ഥലത്ത് നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിവ. ഒന്നോ രണ്ടോ ദിവസത്തിന്റെ മാത്രം വ്യത്യാസത്തിലാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്.

ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ഓഫീസ്

china-cctv

ചൈന സെന്‍ട്രല്‍ റേഡിയോ ആന്‍ഡ് ടെലിവിഷന്റെ ടവറില്‍ നിന്നും ബൈനോക്കുലറിലൂടെ ബീജിംഗ് നഗരം വീക്ഷിക്കുന്നയാള്‍

beijing

ടിയാനന്‍മെന്‍ സ്‌ക്വയര്‍

tiananmen-square

സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റ്

beijing

കിളിക്കൂട് സ്‌റ്റേഡിയം

birds-nest

ഫോര്‍ബിഡന്‍ സിറ്റി

forbidden-city

ഫോര്‍ബിഡന്‍ സിറ്റി പശ്ചാത്തലമായി വരുന്ന ജിംഗ്ഷാന്‍ പാര്‍ക്ക്

jingshan-park
DONT MISS
Top