അന്തരീക്ഷ മലിനീകരണം: ബീയ്ജിംഗില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു

china-air-pollution-reuters_

ബീയ്ജിംഗ്: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബീയ്ജിംഗില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ബീയ്ജിംഗ് സിറ്റി ഗവണ്‍മെന്റാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്.

ബീയ്ജിംഗ് നഗരത്തില്‍ പുക പടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബീയ്ജിംഗിലെ വ്യവസായശാലകളുടെ പ്രവര്‍ത്തനത്തിനും വാഹനഗതാഗതത്തിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വ്യാഴാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.

യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പാരിസ് ഉച്ചകോടിയില്‍ ആഗോളതാപനം നിയന്ത്രിക്കുന്നതിനെ കുറിച്ച് രാജ്യങ്ങള്‍ കര്‍ശനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് സംസാരിച്ചതിനു പിന്നാലെയാണ് ബീയ്ജിംഗില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചത്. നഗരത്തിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

DONT MISS
Top