ജിദ്ദയില്‍ പോളിയോ വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കമായി

polio

ജിദ്ദ: ജിദ്ദയില്‍ പോളിയോ വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജിദ്ദ മേയര്‍ അമീര്‍ മശ്അല്‍ ബിന്‍ മാജിദ് ബിന്‍ അബ്ദുല്‍ അസീസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ അഹമദ് ബിന്‍ അബ്ദുല്‍ മലിക് ഫാദിന്‍, ജിദ്ദ ജനറല്‍ ഹെല്‍ത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ഖാലിദ് ബാവാകദ് എന്നിവരും സംബന്ധിച്ചു.

അഞ്ച് വയസ്സിനു താഴെയുള്ള 22,7600 കുട്ടികളെയാണ് ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നതെന്ന് ഡോക്ടര്‍ ഫാദിന്‍ വ്യക്തമാക്കി. ഈ ആഴ്ചയിലെ അഞ്ചു ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.

വൈകുന്നേരം മൂന്നു മണിക്ക് ശേഷം ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വീടുകളില്‍ ചെന്ന് കുട്ടികള്‍ക്ക് തുള്ളിമരുന്നു നല്‍കും. മെഡിക്കല്‍ സെന്ററുകളിലും ഷോപ്പിംഗ് മാളുകളിലും പ്രത്യേക വാക്‌സിനേഷന്‍ കൗണ്ടറുകള്‍ തുറക്കും.

DONT MISS
Top