സോപ്പ് ഉപയോഗിച്ച് കഴുകാവുന്ന ഫോണുകള്‍

phone

ഈ സ്മാര്‍ട്ട്‌ഫോണില്‍ പൊടി പിടിച്ചാലോ ചെളി പുരണ്ടാലോ കുഴപ്പമില്ല. സോപ്പ് ഉപയോഗിച്ച് ഫോണ്‍ കഴുകാം. വാട്ടര്‍പ്രൂഫ് ഫോണുകള്‍ കമ്പനികള്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫോണുകള്‍ വിപണിയിലെത്തുന്നത്. ഏകദേശം 30000 രൂപയാണ് ഫോണിന്റെ വില. ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എത്തുമോയെന്ന് വ്യക്തമല്ല.

ജാപ്പനീസ് കമ്പനിയായ ക്യോസെറയാണ് സോപ്പുപയോഗിച്ച് കഴുകാവുന്ന ഫോണുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിഗ്‌നോ റഫ്‌റെ എന്നാണ് ഫോണിന്റെ പേര്. ഡിസംബര്‍ 11 ന് ഫോണ്‍ വിപണിയിലെത്തും. 1300 മിനിറ്റ് ബാറ്ററി ചാര്‍ജും മികച്ച റസല്യൂഷന്‍ ക്യാമറയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ആന്‍ഡ്രോയിഡ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ പ്രചരണാര്‍ഥം പരസ്യ ചിത്രം കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

DONT MISS