മനീഷ് മല്‍ഹോത്രക്ക് ആദരവുമായി വോഗിന്റെ കിടിലന്‍ കവര്‍പേജ്

maneesh-2

ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ 49-ആം പിറന്നാളാണ് ഇന്ന്. പ്രമുഖ ഫാഷന്‍ മാഗസിനായ വോഗിന്റെ ഇത്തവണത്തെ കവര്‍ പേജ് മനീഷ് മല്‍ഹോത്രക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടായി ബോളിവുഡ് താരങ്ങളെ അണിയിച്ചൊരുക്കുന്നത് മനീഷ് മല്‍ഹോത്രയാണ്.

മനീഷിന്റെ കരവിരുതിലൊരുങ്ങിയ തിളങ്ങുന്ന വേഷവുമായി ബോളിവുഡിലെ അഞ്ച് സുന്ദരിമാരാണ് വോഗിന്റെ കവര്‍ പേജിലുള്ളത്. ശ്രീദേവി, കാജോള്‍, കരിഷ്മ കപൂര്‍, കരീന കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് മോഡലുകളായി എത്തുന്നത്. ഡിസംബര്‍ ലക്കത്തിലെ പ്രത്യേക പതിപ്പില്‍ ഇവര്‍ക്കായി മനീഷ് തയ്യാറാക്കിയ വിവിധ ഡിസൈനര്‍ വസ്ത്രങ്ങളിലാണ് താരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യമായാണ് വോഗിന്റെ കവര്‍ പേജിനായി ഇത്രയും താരങ്ങള്‍ ഒത്തു ചേരുന്നത്.

vogue

അടുത്തിലെ വ്യവസായി രവി പിള്ളയുടെ മകള്‍ ആരതി പിള്ളയുടെ വിവാഹ വസ്ത്രം മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്തിരുന്നു.
maneesh-1

DONT MISS
Top