കനോലി കനാല്‍ കൈയ്യേറ്റത്തിനെതിരെ റവന്യു വകുപ്പ് നടപടികള്‍ തുടങ്ങി

kanal kaiyettam
തൃശൂര്‍: തൃശൂര്‍ പാവറട്ടി പഞ്ചായത്തിലെ മരതിയൂരില്‍ കനോലി കനാല്‍ കൈയ്യേറ്റത്തിനെതിരെ റവന്യു വകുപ്പ് നടപടികള്‍ തുടങ്ങി. കൈയ്യേറ്റം നടന്ന സ്ഥലങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ അളന്ന് തിട്ടപ്പെടുത്തി. കനോലി കനാല്‍ സ്വകാര്യ വ്യക്തികള്‍ നികത്തിയെടുക്കുന്ന വാര്‍ത്ത ‘റിപ്പോര്‍ട്ടറാ’ണ് പുറത്തുകൊണ്ടുവന്നത്.

കൈയ്യേറ്റത്തിനെതിരെ റവന്യു വകുപ്പ് കര്‍ശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കൈയ്യേറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളടക്കം കര്‍ശന നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്.  കനോലി കനാലിന്റെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് വിവിധ യുവജനസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. നികത്തിയെടുത്ത ഭാഗം പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് പ്രതിഷേധക്കാരുടെ വാദം.

പൊലീസ് റവന്യു വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിസിസി അംഗം കമാലുദ്ദീന്റെ നേതൃത്വത്തിലാണ് കൈയ്യേറ്റം നടന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട. സമീപ പ്രദേശങ്ങളിലെ പുഴ കൈയ്യേറ്റത്തിനെതിരെയും വരും ദിവസങ്ങളില്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന.

DONT MISS
Top