ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രേഹം ഖാനെ കോക്പിറ്റില്‍ ഇരുത്തിയത് വിവാദമാകുന്നു

reham-khan

ലാഹോര്‍: പാക് ക്രിക്കറ്റ് താരവും തെഹരക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രേഹം ഖാനെ വിമാനത്തിന്റെ കോക്പിറ്റില്‍ ഇരിക്കാന്‍ അനുവദിച്ചത് വിവാദമാകുന്നു.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ(പിഐഎ) ലണ്ടനില്‍ നിന്നും ലാഹോറിലേക്ക് യാത്ര ചെയ്ത പികെ-788 വിമാനത്തിന്റെ കോക്പിറ്റിലാണ് രേഹം ഖാന്‍ ഇരുന്നത്. കുറച്ച് സമയം കോക്പിറ്റില്‍ ചെലവഴിച്ച രേഹത്തിന്റെ നടപടി വിവാദത്തിലായിരിക്കുകയാണ്. സംഭവത്തില്‍ വിമാനത്തില്‍ അപ്പോഴുണ്ടായിരുന്ന പൈലറ്റിനെതിരെ നടപടിയുണ്ടാകും.

രേഹത്തിന്റെ ആവശ്യപ്രകാരമാണ് കോക്പിറ്റില്‍ ഇരുത്തിയതെന്നായിരുന്നു പിഐഎയുടെ വക്താവ് ഡാനിയല്‍ ഗിലാനിയുടെ വിശദീകരണം. പൈലറ്റ് രെഹത്തിന്റെ ആവശ്യം നിഷേധിച്ചില്ല. നിയമപ്രകാരം എയര്‍ലൈന്‍സുമായി ബന്ധമില്ലാത്ത ആളുകള്‍ക്ക് കോക്പിറ്റില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിബിസി ജേര്‍ണലിസ്റ്റായ രെഹാം ഖാനുമായുള്ള ബന്ധം  ഒക്ടോബര്‍ 30 നാണ് ഇമ്രാന്‍ ഖാന്‍ വേര്‍പെടുത്തിയത്.  പത്ത് മാസം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.

DONT MISS
Top