കേരളത്തില്‍ നോക്കുകൂലി അനുവദിക്കില്ല: പിണറായി വിജയന്‍

pinarayi-i--dubai

ദുബൈ: കേരളത്തില്‍ ഒരിക്കലും നോക്കുകൂലി അനുവദിക്കില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നോക്കു കൂലിക്ക് തങ്ങള്‍ എതിരാണെന്ന് നേരത്തെ തന്നെ സി പി എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അധ്വാനിക്കാതെ പണം വാങ്ങുന്നത് നല്ല പ്രവണതയല്ലെന്നും പിണറായി വിജയന്‍ ദുബൈയില്‍ പറഞ്ഞു.

നോക്കുകൂലി സമ്പ്രദായം നിയമവിരുദ്ധമാണ് എങ്കില്‍ കൂടി കേരളത്തില്‍ ഇത് പൂര്‍ണമായി അവസാനിച്ചിട്ടില്ല. സംസ്ഥാനത്ത് ഇത് ഇനിയും തുടരുന്നത് അനുവദിക്കാനാവില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേരള വികസനവുമായി ബന്ധപ്പെട്ട് ദുബൈയില്‍ നടന്ന സംവാദത്തില്‍ പ്രവാസി മലയാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

നോക്കുകൂലിക്കു പുറമേ ഹര്‍ത്താല്‍ ബില്ലിനെക്കുറിച്ചും സംവാദത്തില്‍ ചര്‍ച്ചകളുണ്ടായി. കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായും നിരോധിക്കാനാവില്ല, കാരണം ഹര്‍ത്താല്‍ ചില നിലപാടുകളില്‍ പ്രതിഷേധം പ്രകടിപ്പിക്കാനുള്ള വഴിയാണ് ഹര്‍ത്താലുകള്‍. അതുകൊണ്ടു തന്നെ അത് പൂര്‍ണ്ണമായും നിരോധിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തിന്റെ വികസനത്തില്‍ പ്രവാസി മലയാളികളുടെ പങ്ക് വിശദീകരിച്ച് കാര്‍ഷിക, വ്യവസായ മേഖലയുടെ വളര്‍ച്ചയെക്കുറിച്ചും പിണറായി ആശയങ്ങള്‍ പങ്കു വെച്ചു.കേരളത്തില്‍ വിദ്യാസമ്പന്നരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായെങ്കിലും വിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ കാര്യത്തില്‍ തകര്‍ച്ചയാണ് തുടരുന്നത്, സാമ്പത്തിക വികസന നയങ്ങള്‍ക്കായി പൊതു സ്വാകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുമെന്നും പിണറായി നിലപാട് വ്യക്തമാക്കി.

DONT MISS
Top