കേരളവികസനവുമായി ബന്ധപ്പെട്ട് ദുബൈയില്‍ പിണറായി വിജയന്റെ സംവാദം

pinarayi-i--dubai

ദുബൈ: കേരള വികസനവുമായി ബന്ധപ്പെട്ട് ദുബൈയില്‍ പ്രവാസി സമൂഹവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്റെ സംവാദം. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ കേരള വികസനം സംബന്ധിച്ച് പ്രവാസ ലോകത്തെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ്, പ്രഫഷണല്‍ രംഗത്തെ പ്രമുഖരുമായി പിണറായി വിജയന്‍ സംവദിക്കുന്ന ചടങ്ങായിരുന്നു വേദി. വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ പ്രവാസി സമൂഹം പിണറായി വിജയന് മുന്നില്‍ അവതരിപ്പിച്ചു. പ്രവാസികളെ കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള വികസന നയം ആണ് സിപിഐഎം മുന്നോട്ട് വെക്കുന്നത് എന്ന് പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി ആണെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു പ്രവാസി മലയാളികള്‍ പിണറായി വിജയനോട് പരാതികള്‍ പറഞ്ഞതും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഗഹനമായും വ്യക്തമായും പിണറായി മറുപടി പറഞ്ഞു. മൂന്നു ദിവസത്തെ ദുബൈ സന്ദര്‍ശനത്തിനത്തെിയ പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ദുബൈയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുമായി കേരള വികസനം സംബന്ധിച്ച് സംവദിക്കുകയും അവരുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.

നാളത്തെ കേരളം എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് പ്രവാസികളുമായി ആശയവിനിമയ സംവാദത്തിന്റെ മോഡറേറ്റര്‍ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് ആയിരുന്നു. കാര്‍ഷിക വികസനം, ടൂറിസം, ഹര്‍ത്താല്‍ നിയന്ത്രണം, നോക്കു കൂലി, ടൂറിസം, പൊതു സ്വകാര്യ പങ്കാളിത്തം, വിദ്യാഭ്യാസം, എന്നീ വിഷയങ്ങളെക്കുറിച്ച്് വിശദമായ സംവാദങ്ങള്‍ നടന്നു. വിവിധ വിഷയങ്ങശളില്‍ പാര്‍ട്ടിയുടെ നിലപാടുകളും പിണറായി വിശദീകരിച്ചു.

DONT MISS
Top