പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാന്‍ സന്ദര്‍ശിക്കും

afghan pm

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കും. സുരക്ഷാ ഭീഷണി മുന്‍നിറുത്തി അതീവ ജാഗ്രതയോടെയാവും സന്ദര്‍ശനം. ഇരുരാജ്യങ്ങളും വികസനത്തെക്കുറിച്ചും രാജ്യസുരക്ഷയെക്കുറിച്ചും ചര്‍ച്ച ചെയ്യും. മോദിയുടെ അഫ്ഗാന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന് സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അഫ്ഗാന്‍ അറിയിച്ചു.

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ സല്‍മ ജലവൈദ്യുത പദ്ധതിക്ക്  ഇന്ത്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാന്‍ പാര്‍ലമെന്റ് കോംപ്ലക്‌സിന്റെ പണികളും പൂര്‍ത്തിയാകാറായി. പദ്ധതികളിലൊക്കെയും സമ്പൂര്‍ണ പിന്തുണ പ്രഖ്യാപനവുമായായിരിക്കും ഇരുരാജ്യങ്ങളുടേയും നേതാക്കളുടെ കൂടിക്കാഴ്ച.

DONT MISS
Top