മോഷണത്തിനെത്തിയ കള്ളന്‍ ചിമ്മിനിയില്‍ കുടുങ്ങി വെന്തുമരിച്ചു

THIEF

കാലിഫോര്‍ണിയ: മോഷ്ടിക്കാനെത്തിയ കള്ളന്‍ ചിമ്മിനിക്കുള്ളില്‍ കുടുങ്ങി വെന്തുമരിച്ചു. കാലിഫോര്‍ണിയയിലെ ഫ്രെന്‍സോവിലാണ് കള്ളന്‍ ദാരുണമായി മരിച്ചത്. കള്ളന്‍ ചിമ്മിനിയില്‍ കുടുങ്ങിയതറിയാതെ വീട്ടുകാര്‍ അടുപ്പില്‍ തീകത്തിക്കുകയായിരുന്നു. അടുപ്പുകത്തിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ കള്ളന്റെ നിലവിളി ഉയര്‍ന്നു. ഭയന്നുപോയ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു.

എന്നാല്‍ ചിമ്മിനിക്കു മുകളില്‍ കയറിയ ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്താനായത്. മോഷ്ടാവിനെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണത്തില്‍ തലേദിവസം വീട്ടില്‍ മോഷണം നടന്നിരുന്നതായി കണ്ടെത്തി. മോഷണ ശേഷം ചിമ്മിനിയിലൂടെ പുറത്തുകടക്കാന്‍ ശ്രമിച്ച മോഷ്ടാവ് ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് കരുതുന്നത്.

DONT MISS
Top