ഇതുമൊരു വേഷം; ഓട്ടോറിക്ഷയുടെ മാതൃകയില്‍ വസ്ത്രം ധരിച്ച് സുന്ദരി റാംപില്‍

tuk-tuk-dressബാങ്കോക്ക്: വ്യത്യസ്തമായ വസ്ത്രം ധരിച്ചാണ് തായ്‌ലന്റിലെ ഒരു മോഡല്‍ മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ ഓഡിഷനില്‍ പങ്കെടുത്തത്. വാഹനത്തിന്റെ രൂപത്തിലാണ് മോഡല്‍ വസ്ത്രം ധരിച്ചത്. രാജ്യത്തെ ഏറ്റവും പ്രചാരത്തിലുള്ള  ടക്ക്-ടക്ക് ഓട്ടോറിക്ഷയുടെ ഡിസൈനിലാണ് വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അനിപോണ്‍ ഷാലെബുറാനാവോങ് എന്ന മോഡലാണ് വസ്ത്രം അണിഞ്ഞിരിക്കുന്നത്.

ഹിരന്‍കൃത് പട്ടാരബോറിബൂന്‍കല്‍ എന്ന ഡിസൈനറാണ് വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏഴ് കിലോ തൂക്കമുണ്ട് ഈ വസ്ത്രത്തിന്. ദേശീയ വസത്രധാരണം എന്ന മത്സര ഇനത്തിലാണ് വസ്ത്രം പ്രദര്‍ശിപ്പിച്ചത്. പരാമ്പരാഗത വസ്ത്രധാരണ രീതി എന്നതിന് പ്രാധാന്യം നല്‍കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഭാരമില്ലാത്ത് പ്ലാസ്റ്റിക് വെച്ചാണ് വസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹെഡ്‌ലൈറ്റുകളും ചില്ലുകളും വെച്ച് ആകര്‍ഷകമായ രീതിയിലാണ് വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിസംബര്‍ 20ന് ലാസ് വേഗാസിലാണ് മിസ് യൂണിവേഴ്‌സ് മത്സരം നടക്കുക.

DONT MISS
Top