മോഹന്‍ലാലിന്റെ ആരാധകനാണ് താനെന്ന് രാജമൗലി

rajaബാഹുബലിയുടെ രണ്ടാംഭാഗത്തില്‍ അത്ഭുതങ്ങള്‍ ഉറപ്പ് നല്‍കി സംവിധായകന്‍ രാജമൗലി. തന്റെ സമീപകാല പദ്ധതിയായ ഗരുഡയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്നത് ഊഹോപോഹം മാത്രമാണെന്നും രാജമൗലി പറഞ്ഞു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്നും സിനിമയിപ്പോള്‍ ആലോചനാ ഘട്ടത്തില്‍ മാത്രമാണെന്നും രാജമൗലി പറഞ്ഞു.

കേരളം ഏറ്റവും നല്ല വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനാണെന്ന് പ്രചരിപ്പിക്കാനായി ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് രാജമൗലി മനസ് തുറന്നത്. ബാഹുലിയുടെ രണ്ടാംഭാഗത്തില്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നായിരുന്നു ആദ്യ ചോദ്യം.

ഭാവിപദ്ധതിയായ ഗരുഡയില്‍ മോഹന്‍ലാല്‍ അഭിനയിക്കുമെന്നത് ഊഹാപോഹമാത്രമാണെന്ന് പറഞ്ഞ രാജമൗലി താന്‍ ലാലിന്റെ വലിയ ആരാധകനാണെന്നും കൂട്ടിച്ചേര്‍ത്തു.

DONT MISS
Top