തന്റെ കിടപ്പറയില്‍ എന്തു നടക്കുന്നുവെന്നു ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് സാനിയ മിര്‍സ

sania

ദില്ലി: തന്റെ കിടപ്പറയിലെ കാര്യം അന്വേഷിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് സാനിയ മിര്‍സ. ബിബിസിക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് നേരെ സാനിയയുടെ മുഖത്തടിച്ചുള്ള മറുപടി.

വിംബിള്‍ഡണിനുശേഷവും ഇതേ ചോദ്യം താന്‍ കേട്ടതാണ്. എന്നാണ് കുട്ടികളുണ്ടാകുന്നതെന്ന ചോദ്യം വളരെ അപമാനമുണ്ടാക്കുന്നതാണെന്നും സാനിയ പ്രതികരിച്ചു. താന്‍ അറിയപ്പെടുന്ന വ്യക്തിയാണ് എന്നതുകൊണ്ട് മാത്രം തന്റെ കിടപ്പറയില്‍ എന്തു നടക്കുന്നുവെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കും ലഭിക്കില്ലെന്നും സാനിയ രോഷാകുലയായി പറഞ്ഞു.

പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായുള്ള ഇന്ത്യന്‍ ടെന്നീസ് താരത്തിന്റെ വിവാഹം കഴിഞ്ഞതു മുതല്‍ സാനിയ മിര്‍സയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടു പിടിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഇത്രയും കാലമായിട്ടും കുട്ടികളെ പറ്റി ചിന്തിക്കാത്തതിനെക്കുറിച്ച് ചോദിക്കുന്നത് നാണക്കേടാണ്, അത് തികച്ചും തന്റെ സ്വകാര്യതയാണെന്നും സാനിയ പറഞ്ഞു.

ഷോയിബുമായുള്ള തന്റെ വിവാഹം തീരുമാനിച്ചപ്പോള്‍ തന്നെ മാധ്യമങ്ങള്‍ അത് വിവാദമാക്കി.ഏത് രാജ്യത്ത് നിന്നുള്ളവരാണെന്നു നോക്കിയല്ല തങ്ങള്‍ പ്രണയിച്ചത്, തന്നെ പാകിസ്താന്റെ മരുമകള്‍ എന്ന് ഒരു രാഷ്ട്രീയ നേതാവ് വിശേഷിപ്പിച്ചതും ഏറെ വേദനിപ്പിച്ചുവെന്നും സാനിയ പറഞ്ഞു.

DONT MISS