ലോകത്തിലെ ഏറ്റവും മധുരമൂറും ജോലി

chocolate

ലോകത്തെ ഏറ്റവും കൂടുതല്‍ മധുരമുള്ള ജോലി ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കിലിതാ ആ മധുരമൂറും ജോലിക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നു. മാക്കീസ് എന്ന സ്‌കോട്ടിഷ് ചോക്ലേറ്റ് കമ്പനിയാണ് അടുത്ത വര്‍ഷം ആരംഭിക്കുന്ന തങ്ങളുടെ പുതിയ കമ്പനിയിലേക്ക് ചോക്ലേറ്റ് ടേസ്റ്റര്‍ സ്ഥാനത്തേക്ക് ആളെ അന്വേഷിക്കുന്നത്. ചോക്ലേറ്റിന്റെ വ്യത്യസ്ത രുചികള്‍ ആസ്വദിക്കാനുള്ള കഴിവും വ്യത്യസ്ത രുചിയിലുള്ള ചോക്ലേറ്റുകള്‍ ഉണ്ടാക്കാനുമുള്ള കഴിവും മാത്രമാണ് ഈ മധുരമൂറും ജോലിയുടെ യോഗ്യത.

അതുകൂടാതെ കമ്പനിയിലെ ജോലിക്കാരുടെ വീടുകളിലേക്ക് സൗജന്യമായി ചോക്ലേറ്റ് ബാറുകളും കമ്പനി നല്‍കും. ഒരു മാസം ഉണ്ടാക്കുന്ന ചോക്ലേറ്റുകളുടെ എണ്ണത്തിന്റേയും വിതരണം ചെയ്യുന്ന ചോക്ലേറ്റുകളുടെ എണ്ണത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ചീഫ് ചോക്ലേറ്റ് ടേസ്റ്റര്‍ക്ക് മാസത്തില്‍ ലഭിക്കുന്ന ശമ്പളവും ബോണസും. ഒരു വര്‍ഷമാണ് ജോലിയുടെ കാലാവധി. ജീവനക്കാര്‍ക്ക് സൗജന്യ ചോക്ലറ്റ് മാത്രമല്ല യാത്രകളടക്കം മറ്റു ചില ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നുണ്ട്.

ഡിസംബര്‍ മൂന്നാണ് ചീഫ് ചോക്ലേറ്റ് ടേസ്റ്റര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള ദിവസം. ഏത് പ്രയത്തിലുള്ളവര്‍ക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചോക്ലേറ്റ് രുചിയുടെ കൂട്ടും കമ്പനിയിലേക്ക് അയക്കണം. എല്ലാ അപേക്ഷകളില്‍ നിന്നും അവസാന വട്ടം നാല് അപേക്ഷകള്‍ തെരഞ്ഞെടുക്കും. അവസാന റൗണ്ടില്‍ വരുന്ന രണ്ട് ഫൈനലിസ്റ്റുകളില്‍ നിന്നും പൊതുവോട്ടെടുപ്പിലൂടെയാവും ചീഫ് ചോക്ലേറ്റ് ടേസ്റ്ററുടെ നിയമനം.

അഞ്ച് മില്ല്യണ്‍ ചേക്ലേറ്റുകള്‍ പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മക്കീസിന്റെ ഡെവലപ്‌മെന്റ് ഹെഡ് ക്രിസ്റ്റീന്‍ മക്‌നട്ട് പറഞ്ഞു.

DONT MISS
Top