സംസ്ഥാനസമ്മേളനത്തിനുള്ള പച്ചക്കറികള്‍ സ്വന്തമായി കൃഷി ചെയ്ത് ശാസ്ത്രസാഹിത്യ പരിഷത്ത്

Sasthra-sahithya-parishadകൊല്ലം: ഒരു കാലത്ത് സാമൂഹ്യമാറ്റങ്ങളിലൂടെ ചരിത്രം സൃഷ്ടിച്ചിട്ടുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് പുതുമാറ്റത്തിന് തുടക്കം കുറിക്കുകയാണ്. സംസ്ഥാന സമ്മേളനത്തിനായുള്ള ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും സ്വന്തം നിലയില്‍ കൃഷി ചെയ്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. അടുത്ത വര്‍ഷം മെയ് മാസത്തില്‍ കൊല്ലം ജില്ലയിലാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം നടക്കുന്നത്.

കൊല്ലം ജില്ലയില്‍ വിവിധയിടങ്ങളിലായുള്ള 11 ഏക്കറിലാണ് പരിഷത്ത് പ്രവര്‍ത്തകര്‍ കൃഷിയിറക്കിയത്. 53ആം സംസ്ഥാന സമ്മേളനത്തിനുള്ള ആഹാരത്തിനായാണ് 11 ഏക്കറില്‍ കൃഷിയിറക്കിയത്. കൊല്ലം തൊടിയൂരില്‍ കര്‍ഷകതൊഴിലാളികളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ രൂപീകരിച്ച പാടശേഖര സമിതിയാണ് കൃഷിക്ക് നേതൃത്വം നല്കുന്നത്. ാട്ടും ആഘോഷങ്ങളുമായി വിദ്യാര്‍ത്ഥികളും പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം കൂടി

തൊടിയൂര്‍ കൂടാതെ ചടയമംഗലത്തും അഞ്ചലിലും നെല്‍കൃഷി ചെയ്യുന്നുണ്ട്. കൊട്ടാരക്കര, വെട്ടിക്കവല, കുണ്ടറ തുടങിയ മേഖലകളിലായി പച്ചക്കറി കൃഷികളും ആരംഭിച്ചിട്ടുണ്ട്.

DONT MISS
Top