ജൈവ പച്ചക്കറി കൃഷിയൊരുക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

vegetableകാസര്‍കോഡ്: കാസര്‍കോഡ് ഉപ്പിലകൈയില്‍ വിഷരഹിത പച്ചക്കറി തോട്ടം ഒരുങ്ങി. ഉപ്പിലകൈ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ജൈവ പച്ചക്കറി കൃഷി ഒരുക്കി മാതൃകയായത്.

ഖനനം മൂലം ഫലപുഷ്ടി കുറഞ്ഞു വന്ന മണ്ണിലാണ് വിദ്യാര്‍ത്ഥികള്‍ അധ്വാനത്തിലൂടെ വിളസമൃദ്ധി ഒരുക്കിയത്. കൃഷി വകുപ്പും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കിയത്. പച്ചക്കറി തോട്ടം വന്‍ വിജയമായതിന്റെ ആഹ്ലാദത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.

വിളവെടുപ്പിലൂടെ ലഭിച്ച വിഷരഹിതമായ പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വാങ്ങാന്‍ നാട്ടുകാരും എത്തുന്നുണ്ട്. പച്ചക്കറി തോട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തേനീച്ച വളര്‍ത്തലും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ അധ്വാനത്തില്‍ മികച്ച വിളവ് ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് രക്ഷിതാക്കള്‍.

DONT MISS
Top