മോദിയും സത്യപ്രതിജ്ഞ തെറ്റിച്ചിരുന്നു, വീണ്ടും പ്രതിജ്ഞയെടുക്കണമെന്ന് ലാലു

modi-laluപട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സത്യപ്രതിജ്ഞ തെറ്റിച്ചിരുന്നതായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മോദി വീണ്ടും സത്യപ്രതിജ്ഞ ചൊല്ലണമെന്നും ലാലു ആവശ്യപ്പെട്ടു.

2014 മെയ് 16ന് പ്രധാനമന്ത്രി മോദിയും ഉച്ചാരണപ്പിശക് വരുത്തിയതായാണ് ലാലുവിന്റെ ആരോപണം. ഉയര്‍ത്തിപ്പിടിക്കുക എന്നര്‍ത്ഥമുള്ള അക്ഷുന്‍ എന്നതിന് പകരം അര്‍ത്ഥരഹിതമായ അക്ഷന്‍ എന്നാണ് മോദി ഉച്ചരിച്ചത്. ഇക്കാരണത്താല്‍ വീണ്ടും സത്യപ്രതിജ്ഞ ചൊല്ലണമെന്നും ലാലു ആവശ്യപ്പെടുന്നു.

രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദൃശ്യങ്ങളും ലാലു തന്റെ ഔദ്യോഗിക ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച എംഎല്‍എ ആയി സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടെ വാക്ക് തെറ്റായി ഉച്ചരിച്ച ലാലുവിന്റെ മകന്‍ തേജ് പ്രതാപിനോട് പ്രതിജ്ഞ വീണ്ടും ആവര്‍ത്തിക്കാന്‍ ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദ് ആവശ്യപ്പെട്ടിരുന്നു.

DONT MISS
Top