കല്‍പ്പനാ ചൗളയാവാന്‍ പ്രിയങ്ക ചോപ്ര

ബഹിരാകാശ യാത്രിക കല്‍പന ചൗളയുടെ ജീവിതത്തെ ആധാരമാക്കി സിനിമയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ കല്‍പന ചൗളയായി പ്രിയങ്ക ചോപ്രയാണ് അഭിനയിക്കുന്നതെന്നും വിവരമുണ്ട്. എന്നാല്‍ വാര്‍ത്തകളെ കുറിച്ച് പ്രിയങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഇപ്പോള്‍ യു.എസിലാണുള്ളത്.

Untitled-1

താരം തിരിച്ച് വന്നാലുടനെ സിനിമയുമായുള്ള ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബോക്‌സിംഗ് താരം മേരികോമായി പ്രിയങ്ക കഴിഞ്ഞ വര്‍ഷം അഭിനയിച്ചിരുന്നു. മികച്ച നിരൂപക പ്രശംസയാണ് മേരികോമിലെ അഭിനയത്തിന് പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നത്. ചിത്രം വന്‍ഹിറ്റായി മാറുകയും ചെയ്തു. ബാജിറാവു മസ്താനിയാണ് റിലീസ് കാത്തിരിക്കുന്ന പ്രിയങ്കയുടെ അടുത്ത ചിത്രം. ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയാണ് കല്‍പന ചൗള. ഇന്ത്യയില്‍ ജനിച്ച് അമേരിക്കന്‍ പൗരത്വമെടുത്ത കല്‍പന, 2003ലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് മരണമടഞ്ഞത്. 1997ലും നാസയുടെ ബഹിരാകാശയാത്രയില്‍ അംഗമായിരുന്നു.

DONT MISS
Top