അടുത്ത റിപ്പബ്ലിക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഹൊളാന്‍ഡെ മുഖ്യാതിഥിയാകും

francois-hollandeദില്ലി: അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാന്‍ഡെ മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഫ്രാന്‍സ് സ്വീകരിച്ചു. പാരിസോ ദില്ലിയോ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിനിരയായ ഫ്രാന്‍സിനോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹൊളാന്‍ഡിനെ മുഖ്യാതിഥിയാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. പാരിസ് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ഫ്രാന്‍സിനെ പിന്തുണയറിയിച്ചിരുന്നു. ഭീകരവാദത്തിനെതിരെ കര്‍ശനനടപടികളെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നേരത്തെയും ഫ്രഞ്ച് പ്രസിഡന്റുമാര്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുത്തിട്ടുണ്ട്. 1998ല്‍ ചിരാഗും 2008ല്‍ നിക്കോളാസ് സര്‍കോസിയും ആയിരുന്നു മുഖ്യാതിഥികള്‍.

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയായിരുന്നു മുഖ്യാതിഥി.

DONT MISS
Top