ബോംബ് ഭീഷണി: തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനം വഴിതിരിച്ച് വിട്ടു

turkish-airlines

ഹാലിഫാക്സ്:  ന്യൂയോര്‍ക്കില്‍ നിന്ന് ഇസ്താംബുളിലേക്ക് പോവുകയായിരുന്ന തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനം  ബോംബ് ഭീഷണിയെ തുടര്‍ന്ന് വഴിതിരിച്ച് വിട്ടു. കാനഡയിലേക്കാണ് വിമാനം വഴിതിരിച്ച് വിട്ടത്. 256 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ബോംബ് ഭീഷണിക്ക് പിന്നിലുള്ളവാര്‍ക്കയുള്ള തെരച്ചില്‍ ആരംഭിച്ചു. വിമാനത്തിലും പൊലീസ് തെരച്ചില് നടത്തി. ബോംബ് ഭീഷണി സന്ദേശം ലഭിച്ചപ്പോഴേക്കും വിമാനം പറന്നുയര്‍ന്നിരുന്നു. തുടര്‍ന്ന് വിമാനം വഴിതിരിച്ച് വിടുകയായിരുന്നു.

DONT MISS
Top