ഇടുക്കിയിലെ വിനോദസഞ്ചാര മേഖലകളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് ആവശ്യം

idukkiഇടുക്കി: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് തണലൊരുക്കാന്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന ആവശ്യമുയരുന്നു. തമിഴ്‌നാട്ടിലെ റോഡുകളില്‍ പുളിമരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത് ടൂറിസം മേഖലയിലൂടെ കടന്നുപോകുന്ന റോഡുകളിലും മാതൃകയാക്കണമെന്നാണ് സഞ്ചാരികളുടെ ആവശ്യം. പുളിമരത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാകുമെന്നാണ് വിനോദസഞ്ചാരികളുടെ അഭിപ്രായം.

തമിഴ്‌നാട്ടിലെ ടൂറിസം മേഖലകളിലൂടെ കടന്നുപോകുന്ന റോഡുകള്‍ക്ക് ഇരുവശവും ഇത്തരത്തില്‍ പുളിമരങ്ങള്‍ വ്യാപകമായി കാണാം. വിനോദസഞ്ചാരികള്‍ക്ക് തണലൊരുക്കി ആശ്വാസം പകരാന്‍ ഇത്തരം മരങ്ങള്‍ക്ക് സാധിക്കും. ഹൈറേഞ്ച് മേഖലകളില്‍ വാഹനങ്ങള്‍ താഴ്ചയിലേക്ക് പതിച്ചുള്ള അപകടങ്ങള്‍ കുറയ്ക്കാനും മരങ്ങള്‍ക്കാകും. പുളി പറിക്കാന്‍ കരാര്‍ നല്‍കി പ്രതിമാസം ലക്ഷങ്ങളുടെ വരുമാനമുണ്ടാക്കുന്ന തമിഴ്‌നാട് മാതൃകയും കേരളത്തിന് പരീക്ഷിക്കാമെന്നാണ് വിനോദസഞ്ചാരികളുടെ അഭിപ്രായം.

റോഡരികുകളില്‍ കോണ്‍ക്രീറ്റ് ഭിത്തികളുണ്ടാക്കി ലക്ഷങ്ങള്‍ ചെലവഴിക്കുന്നതിനു ബദലായി മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിനോദസഞ്ചാര മേഖലയ്ക്കും മരങ്ങള്‍ വളര്‍ത്തുന്നത് ഗുണകരമാകും.

DONT MISS
Top