ഇന്ത്യന്‍ സാരിയുടെ നൂറു വര്‍ഷങ്ങള്‍ : ചരിത്രം പറഞ്ഞ് ശീമാട്ടി

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായ ഇന്ത്യന്‍ സാരി നൂറിന്റെ നിറവില്‍. സാരിയുടെ 100 വര്‍ഷങ്ങള്‍ എന്ന് പേരില്‍ പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ ശീമാട്ടി പുറത്തിറക്കിയിരുക്കുന്ന വീഡിയോ വന്‍ പ്രചാരമാണ് നേടുന്നത്. ഇന്ത്യയുടെ സ്വന്തം വസ്ത്രമണിയുന്നവര്‍ക്ക് ശീമാട്ടി സമര്‍പ്പിക്കുന്ന ദൃശ്യ- ശ്രവ്യ ഉപഹാരമാണ് ഈ വീഡിയോ. സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗ് ഏജന്‍സിയിലെ ശിവകുമാര്‍ രാഘവാണ് വീഡിയോയുടെ ആശയവും ആവിഷ്‌കാരവും സംവിധാനം ചെയ്തിരിക്കുന്നത്.indian-saree

1910 മുതല്‍ 2010 വരെയുളള കാലഘട്ടത്തിലെ ഇന്ത്യന്‍ സാരിയുടെ പരിണാമമാണ് വീഡിയോയിലുടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ബീനാ കണ്ണന്റെ ശബ്ദത്തിലാണ് വിഡീയോ ആരംഭിക്കുന്നത്. സാരിയുടുക്കുന്ന രീതികള്‍ കാലഘട്ടത്തിനനുസരിച്ച സംഗീതവും നൃത്ത ഭാവങ്ങളും ചേര്‍ത്ത് അണിയിച്ചൊരുക്കിയതാണ് ഈ വീഡിയോ. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഘട്ടത്തില്‍നിന്ന് നിറക്കൂട്ടുകള്‍ നിറഞ്ഞ സാരികളിലെത്തുന്നതാണ് വീഡിയോ.2007ലെ മിസ് എര്‍ത്ത് ആയ അമൃത പട്കിയാണ് സാരിയുടെ ചരിത്രവീഡിയോയുടെ അവതാരക.

DONT MISS